Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Implemented

സ​​​ര്‍ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ അ​​​പ്ര​​​ഖ്യാ​​​പി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി: പി. ​​​രാ​​​ജീ​​​വ്

കൊ​​​ച്ചി: റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ചാ​​​ന​​​ല്‍ ഓ​​​ഫി​​​സി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തെ​​​പ്പോ​​​ലും ല​​​ജ്ജി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു പൊ​​​ലി​​​സ് പ്ര​​​വ​​​ര്‍ത്തി​​​ച്ച​​​തെ​​​ന്ന് മു​​​ന്‍മ​​​ന്ത്രി പി ​​​രാ​​​ജീ​​​വ്. കേ​​​ര​​​ള​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ അ​​​പ്ര​​​ഖ്യാ​​​പി​​​ത​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി. ജ​​​നാ​​​ധി​​​പ​​​ത്യ ​​​ധ്വം​​​സ​​​ന​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​യ പ്ര​​​വൃ​​​ത്തി​​​യാ​​​ണി​​​തെ​​​ന്നും രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.

ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു:ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍

കൊ​​​ച്ചി: മെ​​​സി വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി എം​​​ഡി​​​യും മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റു​​​മാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍. എ​​​വി​​​ടെ വേ​​​ണ​​​മെ​​​ങ്കി​​​ലും റെ​​​യ്ഡ് ന​​​ട​​​ത്താം. ആ ​​​കാ​​​ര്യ​​​ങ്ങ​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കും. എ​​​ന്നാ​​​ല്‍ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ടി​​​വി ഓ​​​ഫി​​​സി​​​ലും ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വീ​​​ട്ടി​​​ലു​​​മു​​​ള്‍പ്പ​​​ടെ ന​​​ട​​​ത്തി​​​യ പൊ​​​ലി​​​സ് റെ​​​യ്ഡി​​​ല്‍ മെ​​​സി വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു ചോ​​​ദ്യം​​​പോ​​​ലും ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ല.

പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി പൂ​​​ര്‍ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ച്ചു. മെ​​​സി വി​​​ഷ​​​യം ആ​​​ര്‍ബി​​​സി ക​​​മ്പ​​​നി​​​യും സ​​​ര്‍ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ടാ​​​ണ്. അ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ള്‍ക്കെ​​​ല്ലാം ത​​​ന്‍റെ കൈ​​​യി​​​ല്‍ മ​​​റു​​​പ​​​ടി​​​യു​​​ണ്ട്. ര​​​ണ്ടു മാ​​​സ​​​മാ​​​യി എ​​​സ്‌​​​ഐ​​​ടി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നു. ഒ​​​രു നോ​​​ട്ടീ​​​സ്പോ​​​ലും ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

പു​​​ല​​​ര്‍ച്ചെ വീ​​​ട്ടി​​​ല്‍ വ​​​ന്നു രേ​​​ഖ​​​ക​​​ള്‍ ത​​​രൂ​​​ എന്നു പ​​​റ​​​ഞ്ഞാ​​​ല്‍ എ​​​ന്താ​​​ണു ചെ​​​യ്യു​​​ക? സി​​​പി​​​എ​​​മ്മി​​​ന്‍റെ കൂ​​​ടെ നി​​​ല്‍ക്കേ​​​ണ്ട എ​​​ന്ത് ആ​​​വ​​​ശ്യ​​​മാ​​​ണു​​​ള്ള​​​ത്? സെ​​​റ്റി​​​ല്‍ ചെ​​​യ്തു​​​കൂ​​​ടേ‍? റി​​​സ്‌​​​കെ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ന്തി​​​നാ​​​ണ്? കേ​​​ര​​​ള​​​ത്തി​​​ലെ മ​​​റ്റു മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ഈ ​​​റി​​​സ്‌​​​കൊ​​​ന്നും എ​​​ടു​​​ക്കു​​​ന്നി​​​ല്ല​​​ല്ലോ. കോ​​​ണ്‍ഗ്ര​​​സു​​​കാ​​​രെ ശ​​​ത്രു​​​ക്ക​​​ളാ​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മു​​​ണ്ടോ? തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ചോ​​​ദി​​​ച്ച​​​തെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ഷേ​​​ധ​​​മാ​​​ർ​​​ച്ച് ന​​​ട​​​ത്തി

ന്യൂ​​​സ് ഡെ​​​സ്‌​​​കി​​​ലെ പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ (കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ) എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കൊ​​​ച്ചി സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫി​​​സി​​​ലേ​​​ക്ക് മാ​​​ര്‍ച്ച് ന​​​ട​​​ത്തി.

ഡി​​​വൈ​​​എ​​​ഫ്‌​​​ഐ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ള​​​മ​​​ശേ​​​രി പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു മാ​​​ര്‍ച്ച് ന​​​ട​​​ത്തി.

Kerala

ക്ഷീ​രമേ​ഖ​ല​യി​ല്‍ വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​​​​ല്ലം: ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ വൈ​​​​വി​​​​ധ്യ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ബി​​​​ന്ദു​​​​കൃ​​​​ഷ്ണ. കൊ​​​​ല്ലം പ്ര​​​​സ് ക്ല​​​​ബി​​​​ല്‍ മു​​​​ഖാ​​​​മു​​​​ഖം പ​​​​രി​​​​പാ​​​​ടി​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​മാ​​​​ണ് ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​സ​​​​ന്ധി. എ​​​​പ്പോ​​​​ഴും പാ​​​​ല്‍​വി​​​​ല കൂ​​​​ട്ടി​​​​യ​​​​തു​​​​കൊ​​​​ണ്ടു​​​​മാ​​​​ത്രം ക്ഷീ​​​​ര ക​​​​ര്‍​ഷ​​​​ക​​​​രെ ര​​​​ക്ഷി​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് പ്രാ​​​​യോ​​​​ഗി​​​​ക​​​​മ​​​​ല്ല. പാ​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​നം കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നു ത​​​​ട​​​​സ​​​​മാ​​​​യി നി​​​​ല്‍​ക്കു​​​​ന്ന​​​​ത് കാ​​​​ലി​​​​ത്തീ​​​​റ്റ​​​​യു​​​​ടെ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​മാ​​​​ണ്.

കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​ഠി​​​​ക്കും. കാ​​​​ലി​​​​ത്തീ​​​​റ്റ വി​​​​ല​​​​വ​​​​ര്‍​ധ​​​​ന​​​​യ്ക്ക​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള പാ​​​​ല്‍​വി​​​​ല വ​​​​ര്‍​ധ​​​​ന ക​​​​ഴി​​​​ഞ്ഞ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സ്ത്രീ​​​​ക​​​​ള്‍​ക്കാ​​​​യി ഡി​​​​ജി​​​​റ്റ​​​​ല്‍ സാ​​​​ക്ഷ​​​​ര​​​​താ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കും.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ഗ്ര​​​​ഹ​​​​പ്ര​​​​കാ​​​​രം അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക​​​​ളി​​​​ലെ ഭ​​​​ക്ഷ​​​​ണ മെ​​​​നു പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്കും. തൊ​​​​ഴി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി തൊ​​​​ഴി​​​​ല്‍ മേ​​​​ള​​​​ക​​​​ള്‍ ന​​​​ട​​​​ത്തും. ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്ക് ന​​​​ല്ല രീ​​​​തി​​​​യി​​​​ലു​​​​ള​​​​ള താ​​​​മ​​​​സ സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

എഫ്സിആർഎ ബിൽ; ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമം: ഫ്രാന്‍സിസ് ജോര്‍ജ് എംപി

കോ​ട്ട​യം: ക്രൈ​സ്ത​വ സ​ഭ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​നു​ള്ള ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​ന്ദ്രസ​ര്‍ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​നു പി​ന്നി​ലെ​ന്ന് ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി.

ബി​ല്ല് അ​വ​ത​ര​ണം സം​ശ​യ​ത്തോ​ടെ കാ​ണു​വാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ സേ​വ​ന​രം​ഗ​ത്തും ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്തും കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്ള​ത് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ക്കാ​ണ്. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വി​ദേ​ശ​ത്തു​ള്ള ആ​ളു​ക​ള്‍ സ​ഹാ​യം ന​ല്‍കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടുത​ന്നെ അ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് ഈ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ ​സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ഇ​ല്ലാ​താ​ക്കാ​നെ പു​തി​യ ഭേ​ദ​ഗ​തി സ​ഹാ​യി​ക്കു. ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന​യാ​ണു ബി​ല്ലി​നു പി​ന്നി​ലെ​ന്നും ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് കുറ്റപ്പെടുത്തി.

District News

ആ​റ​ന്മു​ള​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​ത് 2100 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍: വീ​ണാ ജോ​ര്‍​ജ്

പു​ല്ലാ​ട്: മ​ണ്ഡ​ല​ത്തി​ല്‍ 2100 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ര്‍​ജ്. വി​ക​സ​ന മു​ര​ടി​പ്പി​ല്‍​നി​ന്നു വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് മ​ണ്ഡ​ല​ത്തെ ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​നാ​ണ് വോ​ട്ടു​തേ​ടു​ന്ന​തെ​ന്നും കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

പു​ല്ലാ​ട് നോ​ര്‍​ത്ത്, തോ​ട്ട​പ്പു​ഴ​ശേ​രി, കു​റി​യ​ന്നൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​യി​രു​ന്നു വീ​ണാ ജോ​ര്‍​ജി​ന്‍റെ പ​ര്യ​ട​നം. രാ​വി​ലെ പു​ല്ലാ​ടു​നി​ന്നാ​യി​രു​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പീ​ലി​പ്പോ​സ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം. മോ​സ്‌​കോ​യി​ലാ​യി​രു​ന്നു സ​മാ​പ​നം. എം.​വി. സ​ഞ്ജു, ചെ​റി​യാ​ന്‍ സി. ​ജോ​ണ്‍, ഡോ. ​പു​ണ്യ ച​ന്ദ്ര​ന്‍, ടി.​വി. സ്റ്റാ​ലി​ന്‍, ആ​ര്‍. അ​ജ​യ​കു​മാ​ര്‍, വി.​സി. അ​നി​ല്‍ കു​മാ​ര്‍, രാ​ജു ക​ട​ക​ര​പ്പ​ള്ളി, മാ​ത്യു മ​രോ​ട്ടി​ല്‍ മൂ​ട്ടി​ല്‍, ജോ​ണ്‍ വി ​തോ​മ​സ്, അ​നി​ല്‍ കു​റ്റ്യാ​ടി, പി.​സി. സു​രേ​ഷ് കു​മാ​ര്‍, കെ.​ഐ. ജോ​സ​ഫ്, ചെ​റി​യാ​ന്‍ ജോ​ര്‍​ജ് ത​മ്പു, സി.​എ​സ്. മ​നോ​ജ്, ടിം ​ടൈ​റ്റ​സ്, ആ​ര്‍. ഡോ​ണി, എം.​ജി. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു. കു​ള​ന​ട, മെ​ഴു​വേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന് പ​ര്യ​ട​നം.

Kerala

ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ട് വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ട്ടെ: മാ​​​​ർ താ​​​​ഴ​​​​ത്ത്

തൃ​​​​ശൂ​​​​ർ: പാ​​​​ലോ​​​​ളി ക​​​​മ്മീ​​​​ഷ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ജെ.​​​​ബി. കോ​​​​ശി റി​​​​പ്പോ​​​​ർ​​​​ട്ടും വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​ട്ടെ​​​​യെ​​​​ന്ന് ആ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യും അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യും തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

Kerala

മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും കൗ​ൺ​സലിം​ഗ് ന​ട​പ്പി​ലാ​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീഷ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലും കൗ​​​​ൺ​​​​സലിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ഉ​​​​ത്ത​​​​ര​​​​വ്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​നഃശാ​​​​സ്ത്ര​​​​ത്തി​​​​ൽ മു​​​​ഴു​​​​വ​​​​ൻ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കി ബോ​​​​ധ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്‌​​​​സ​​​​ൺ കെ.​​​​വി. മ​​​​നോ​​​​ജ്കു​​​​മാ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ പി.​​​​ഷാ​​​​ജേ​​​​ഷ് ഭാ​​​​സ്‌​​​​ക​​​​ർ, മോ​​​​ഹ​​​​ൻ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഫു​​​​ൾ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് താ​​​​മ​​​​ര​​​​ശേ​​​​രി​​​​യി​​​​ലെ എം​​​​ജെ എ​​​​ച്ച്എ​​​​സ്എ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഹ​​​​ബാ​​​​സ് ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ മ​​​​രി​​​​ച്ച​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച മാ​​​​ധ്യ​​​​മ​​​​വാ​​​​ർ​​​​ത്ത​​​​യെ​​​​ത്തുട​​​​ർ​​​​ന്ന് ബാ​​​​ലാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ർ​​​​ഷ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ്വ​​​​മേ​​​​ധ​​​​യാ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ്‌​​​​കൂ​​​​ൾ കേ​​​​വ​​​​ലം അ​​​​ക്കാ​​​​ദ​​​​മി​​​​ക പ​​​​ഠ​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മാ​​​​ന​​​​സി​​​​ക സാ​​​​മൂ​​​​ഹി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റു​​​​ന്ന സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യാ​​​​ലേ കൗ​​​​മാ​​​​ര​​​​ക്കാ​​​​രി​​​​ലെ കു​​​​റ്റ​​​​വാ​​​​സ​​​​ന ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ക്കൂ.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​ന​​​​സ് ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും മൂ​​​​ല്യ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തും ജീ​​​​വി​​​​ത​​​​നൈ​​​​പു​​​​ണ്യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ, പാ​​​​ഠ്യ​​​​പ​​​​ദ്ധ​​​​തി​​​​യോ​​​​ടൊ​​​​പ്പം ന​​​​ട​​​​പ്പാ​​​​ക്കു​​​​മ്പോ​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​വും അ​​​​ർ​​​​ഥ​​​​പൂ​​​​ർ​​​​ണ​​​​വു​​​​മാ​​​​യ സ​​​​മൂ​​​​ഹ​​​​ത്തെ വാ​​​​ർ​​​​ത്തെ​​​​ടു​​​​ക്കാ​​​​നാ​​​​കും എ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​രീ​​​​ക്ഷി​​​​ച്ചു.

District News

ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണം: ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ.

തൃ​ശൂ​ർ: കെ​എ​സ്ഇ​ബി​യി​ൽ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ക​രാ​റി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച് മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​തി​യ ക​രാ​ർ ഉ​ണ്ടാ​ക്കാ​നോ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നോ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​കാ​ത്ത​തു തൊ​ഴി​ലാ​ളി​വി​രു​ദ്ധ​മാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. ഷി​റാ​സ്.
ഫെ​ഡ​റേ​ഷ​ൻ സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ജ​ന​റ​ൽ ബോ​ഡി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ഡി. ജോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ലി​ഷ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. ആ​ന​ന്ദ​ൻ, വി. ​അ​നി​ൽ​കു​മാ​ർ, ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സാ​ലി, സി.​എ​സ്. ര​മേ​ഷ് കു​മാ​ർ, കെ.​എ​സ്. മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ൻ​കാ​ല​നേ​താ​ക്ക​ളെ എ​ഐ​ ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ടി.​കെ. സു​ധീ​ഷ് ആ​ദ​രി​ച്ചു.

Kerala

ലേബര്‍ കോഡ് പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും; കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി. ശിവൻ കുട്ടി. പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഡിസംബർ 19 ന് ലേബർ കോൺക്ലേവ് നടത്തും.

ലേബർ കോഡിനെ എതിർക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെ യോഗത്തിലേക്ക് ക്ഷണിക്കും. നൂറ് പേരെയാണ് കോൺക്ലേവിലേക്ക് പ്രതിനിധികളായി ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോൺക്ലേവ് നാല് സെഷനുകളിലായിട്ട് നടക്കും. ലേബർ കോഡ് എങ്ങനെ തൊഴിലാളികളെ ബാധിക്കും, സംസ്ഥാനത്തിന് എത്രത്തോളം ഇതിൽ ഇടപെടാൻ സാധിക്കും തുടങ്ങിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി അറിയിച്ചു.

ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം നടന്നത് മന്ത്രി ചൂണ്ടിക്കാട്ടി. കറുത്ത ബാഡ്ജ് ധരിച്ചാണ് തൊഴിലാളികൾ സമരത്തിന്‍റെ ഭാഗമായത്. ചില സ്ഥാപനങ്ങൾ പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകിയത് ശ്രദ്ധയിൽപ്പെട്ടു. ഒരു പ്രതിഷേധത്തിൽ പങ്കെടുത്തു, കറുത്ത ബാഡ്ജ് ധരിച്ചു എന്നതിന്‍റെ പേരിൽ കേരളത്തിൽ ഒരു തൊഴിലാളിയുടെ പേരിലും നടപടി സ്വീകരിക്കാൻ അനുവദിക്കില്ല. തൊഴിലാളികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up